സ്വപ്നയെ 'സംരക്ഷിച്ച' ക്രൈം ബ്രാഞ്ച്; തെളിവുകള്‍ പുറത്ത്!!

തിരുവനന്തപുരം സ്വദേശിക്കെതിരെ വ്യാജ പരാതി ചമച്ച കേസില്‍ സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് സംരക്ഷിച്ചതിന് തെളിവ്. 

Last Updated : Jul 25, 2020, 03:22 PM IST
  • മറ്റ് 16 കേസുകളുടെ അന്വേഷണ ചുമതലയുണ്ടായിരുന്നുവെന്ന വിചിത്രമായ ന്യായമാണ് ഇതിന് കാരണമായി അന്വേഷണ ഉദ്യോഗസ്ഥനായ ബി അനില്‍കുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
സ്വപ്നയെ 'സംരക്ഷിച്ച' ക്രൈം ബ്രാഞ്ച്; തെളിവുകള്‍ പുറത്ത്!!

കൊച്ചി: തിരുവനന്തപുരം സ്വദേശിക്കെതിരെ വ്യാജ പരാതി ചമച്ച കേസില്‍ സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് സംരക്ഷിച്ചതിന് തെളിവ്. കോണ്‍ഗ്രസ് നേതാവും കുന്നത്തുനാട് എംഎല്‍എയുമായ അഡ്വ.വി.പി.സജീന്ദ്രനാണ് തെളിവുകള്‍ പുറത്തുവിട്ടത്.

എയര്‍ ഇന്ത്യ (Air India) സാറ്റ്‌സിലെ ജീവനക്കാരനായിരുന്ന സിബുവിനെ  വ്യാജ ലൈഗീകാരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ സ്വപ്ന(Swapna Suresh)യെ സംരക്ഷിക്കുന്ന സത്യവാങ്മൂലം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.  2016 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  പിന്നീട് 2019-ല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 

സ്വപ്നയുടെ 'സമ്പാദ്യം'; NIA കണ്ടെടുത്തത് 1.05 കോടിയും ഒരു കിലോ സ്വര്‍ണവും!

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിനോയ് ജേക്കബ് സ്വപ്നയെ ഉപയോഗപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് എടുത്തു പറയുന്നു. പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരിയായതിനാല്‍ തൊഴില്‍ സംരക്ഷണത്തിനായി ഇതിന് വഴങ്ങിയാതെണും വിശദീകരിച്ച് വെള്ളപൂശാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്.

സ്വപ്‌ന സ്വര്‍ണക്കടത്തു കേസി(Gold Smuggling Case)ല്‍ പ്രതിയാകുന്നതുവരെ അന്വേഷണം ഇഴഞ്ഞ് നീങ്ങി.  മറ്റ് 16 കേസുകളുടെ അന്വേഷണ  ചുമതലയുണ്ടായിരുന്നുവെന്ന വിചിത്രമായ ന്യായമാണ് ഇതിന് കാരണമായി അന്വേഷണ ഉദ്യോഗസ്ഥനായ ബി അനില്‍കുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

സ്വര്‍ണക്കടത്തിന്‍റെ മറവിലെ ഹവാല;ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍!

എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് വന്നതോടെ ക്രൈംബ്രാഞ്ച് സ്വപ്നയെ പ്രതിചേര്‍ത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ആള്‍മാറാട്ടം , എന്നീ കുറ്റങ്ങളും ചുമത്തി. സ്വപ്‌നയ്ക്ക് ഉന്നത സഹായം ലഭിച്ചതിന്റെ തെളിവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അഡ്വ.വി.പി.സജീന്ദ്രന്‍ MLA പങ്കുവച്ച തെളിവുകള്‍: 

 

 

 

Trending News