നെഞ്ചോട് ചേര്‍ന്ന് കുഞ്ഞുവാവ, പുറത്ത് ഭക്ഷണപ്പൊതി, Super Mom രേഷ്മയുടെ ഭാവി ഭദ്രമാക്കാന്‍ ഇസാഫ് ഗ്രൂപ്പ്
കത്തിയെരിയുന്ന വെയിലില്‍ കുഞ്ഞിനെ മാറോടു ചേര്‍ത്ത്, പുറത്ത് ഭക്ഷണം നിറച്ച ബാഗുമായി ഒരമ്മ...
കത്തിയെരിയുന്ന വെയിലില്‍ കുഞ്ഞിനെ മാറോടു ചേര്‍ത്ത്, പുറത്ത് ഭക്ഷണം നിറച്ച ബാഗുമായി ഒരമ്മ...
സ്വന്തം കുഞ്ഞിനെ ബേബി കാരിയർ ബാഗിലാക്കി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അമ്മ രേഷ്മയായിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയയിലെ താരം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആദ്യം വിമര്‍ശിച്ചവര്‍ക്ക് രേഷ്മയുടെ കഥ കേട്ടപ്പോള്‍ അനുകമ്പയാണ് തോന്നിയത്.
Swiggyയുടെ ഭക്ഷണ ഓർഡറുമായുള്ള തന്‍റെ പാച്ചിലിന്റെ വീഡിയോ ആരോ മൊബൈലിൽ പകർത്തിയതും അത് സമൂഹമാധ്യമങ്ങളിൽ വൈറലായതുമൊന്നും രേഷ്മ അറിഞ്ഞിരുന്നില്ല. ഒരു കൂട്ടുകാരി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം രേഷ്മ അറിയുന്നത്.
ജീവിതച്ചെലവ് നിറവേറ്റാനാണ് രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് ഭക്ഷണ വിതരണത്തിന് പോകേണ്ടിവന്നതെന്ന് രേഷ്മ പറഞ്ഞു.
പഠനത്തോടൊപ്പം വീടിന്‍റെ വാടകയും മറ്റ് ചെലവുകളും കൂട്ടി മുട്ടിക്കാനാകാതെ വന്നതോടെയാണ് രേഷ്മ ജോലിക്കായി ഇറങ്ങിയത്. അടുത്തുള്ള ഡേ കെയർ സെന്ററിൽ കുഞ്ഞിനെ ആക്കിയാണ് രേഷ്മയുടെ പഠനവും ജോലിയും. ഡേ കെയർ ഇല്ലാത്ത ദിവസങ്ങളിലും രാത്രികളിലുമാണ് രേഷ്മ കുഞ്ഞിനേയും ഒപ്പം കൂട്ടുന്നത്. രേഷ്മയുടെ ഭർത്താവ് വിദേശത്താണ്.
അതേസമയം, രേഷ്മയുടെ കഥ വൈറലായതോടെ ജോലി വാഗ്ദാനം ചെയ്ത് ഇസാഫ് ഗ്രൂപ്പ് രംഗത്തെത്തി. രേഷ്മയുടെ വിദ്യാഭ്യാസ യോഗ്യതക്കനുയോജ്യമായ ജോലി നൽകാമെന്നാണ് ഇസാഫ് ഗ്രൂപ്പിന്‍റെ വാഗ്ദാനം.
ജോലിയ്ക്കൊപ്പം കൊച്ചിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് കോഴ്സ് പഠിക്കുകയാണ് ഇരുപത്തിനാലുകാരിയായ രേഷ്മ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.