Kerala Assembly Election 2021: പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണവുമായി ഇത്തവണയും അവരെത്തി...!!

ഇത്തവണയും പതിവ് തെറ്റിയ്ക്കാതെ പത്തനാപുരം  ഗാന്ധിഭവനിലെ അമ്മമാര്‍...!! 

Written by - Zee Malayalam News Desk | Last Updated : Mar 12, 2021, 08:11 PM IST
  • പതിവ് തെറ്റിയ്ക്കാതെ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍...!!
  • മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും അവര്‍ സ്വരുക്കൂട്ടി.
  • ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് തുക നല്‍കണം എന്ന് അമ്മമാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
Kerala Assembly Election 2021: പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള  പണവുമായി ഇത്തവണയും  അവരെത്തി...!!

പത്തനാപുരം: ഇത്തവണയും പതിവ് തെറ്റിയ്ക്കാതെ പത്തനാപുരം  ഗാന്ധിഭവനിലെ അമ്മമാര്‍...!! 

മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും അവര്‍ സ്വരുക്കൂട്ടി. 

പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ  (Pinarayi Vijayan) ആരാധകര്‍.  കരകൗശലവസ്തുക്കളും, പാഴ്‌വസ്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ചവിട്ടികളുമൊക്കെ നിര്‍മ്മിക്കുന്ന ഈ അമ്മമാര്‍ അവ ഗാന്ധിഭവനിലെ  (Gandhibhavan) വില്‍പ്പനശാലയിലൂടെ വിറ്റുകിട്ടുന്ന തുകയില്‍നിന്നാണ്‌ മുഖ്യമന്ത്രിയ്ക്ക്  തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക  സമ്മാനിച്ചത്.   

കഴിഞ്ഞ തവണയും തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സമ്മാനിച്ചത് ഗാന്ധിഭവനിലെ അമ്മമാരായിരുന്നു. 

ഗാന്ധിഭവനുമായി അടുത്ത ബന്ധമാണ് മുഖ്യമന്തിയ്ക്കുള്ളത്.  2014 ഡിസംബറില്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ച പിണറായി വിജയന്‍, ഗാന്ധിഭവന്‍ അന്തേവാസികള്‍ക്കൊപ്പം അവരുടെ ഓരോരുത്തരുടെയും കഥകള്‍ ചോദിച്ചും ആശ്വസിപ്പിച്ചും ഒന്നര മണിക്കൂറോളം സമയം ചിലവഴിച്ചിരുന്നു.  ഒറ്റനോട്ടത്തില്‍ പരുക്കനെന്നു കരുതിയ നേതാവില്‍ നിന്നുള്ള സ്നേഹംനിറഞ്ഞ  സമീപനം ഗാന്ധിഭവനിലെ അമ്മമാരെ ഏറെ ആകര്‍ഷിച്ചു. തങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി മടങ്ങിയ നേതാവ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതറിഞ്ഞ് 2016ല്‍  അമ്മമാര്‍ തങ്ങളുടെ കൈത്തൊഴിലിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു പങ്ക് അദ്ദേഹത്തിന് നല്‍കാന്‍ താല്പര്യപ്പെട്ടു മുന്നോട്ടുവരികയായിരുന്നു. 

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്‍റെ  ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്‍റെ നേതൃത്വത്തിലുള്ള ഒന്‍പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എ.കെ.ജി. സെന്ററിലെത്തിയായിരുന്നു അന്ന് തുക കൈമാറിയത്. 

മുഖ്യമന്ത്രിയായതിന് ശേഷവും ഗാന്ധിഭവനുമായുള്ള ബന്ധം മുഖ്യമന്ത്രി തുടര്‍ന്നു.  പലപ്പോഴും ഗാന്ധിഭവനിലെ അമ്മമാരെ സന്ദര്‍ശിക്കാന്‍ അദ്ദേഹം എത്തിയിരുന്നു.  ഇക്കഴിഞ്ഞ ഓണക്കാലത്ത് അദ്ദേഹം എല്ലാവര്‍ക്കും ഓണക്കോടി നല്‍കി. കോവിഡ് കാലത്ത് അടിയ്ക്കടി വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മകളുടെ വിവാഹത്തിനും ഗാന്ധിഭവന്‍ കുടുംബത്തെ ക്ഷണിച്ചിരുന്നു. 

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് തുക നല്‍കണം എന്ന് അമ്മമാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന്  ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

കണ്ണൂരായതിനാല്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ടെത്തി തുക സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിനിധിയായി നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ഗാന്ധിഭവനിലെത്തി അമ്മമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി. മുതിര്‍ന്ന കുടുംബാംഗമായ ആനന്ദവല്ലിയമ്മാളാണ് തുക കൈമാറിയത്.  തിങ്കളാഴ്ച രാവിലെ ധര്‍മ്മടത്തെത്തി പിണറായി വിജയന് തുക കൈമാറും.

ആരോരുമില്ലാതെ തെരുവിലുപേക്ഷിക്കപ്പെടുന്ന അഗതികളുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനില്‍ ആയിരത്തിലേറെ അന്തേവാസികളാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News