പന്നിപ്പനി പടരുന്നു; കർഷകർക്ക് നഷ്ടം ലക്ഷങ്ങൾ; നഷ്ടപരിഹാരത്തിലും അനിശ്ചിതത്വം
ആഫ്രിക്കൻ പന്നിപ്പനി ഇടുക്കിയിൽ സ്ഥിരീകരിച്ചതോടെ നൂറു കണക്കിന് പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രോഗബാധ സ്ഥിരീകരിച്ചാൽ ദയാവധം നടത്തുന്ന പന്നികൾക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുക. ഇതാകട്ടെ തൂക്കത്തിന്‍റെ 72 ശതമാനം കണക്കാക്കി 2000 മുതൽ 15,000 വരെയാണ്.
ഇടുക്കി: ഇടുക്കി ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി പടരുന്നതിനിടെ കർഷകർക്കുണ്ടായത് ലക്ഷങ്ങളുടെ കടബാധ്യത. വൻ തുക വായ്പയെടുത്തും മറ്റും പന്നി ഫാം നടത്തി വരുന്ന കർഷകർക്കു രോഗബാധ മൂലം വൻ നഷ്ടമാണുണ്ടായിരിക്കുന്നത്.
ആഫ്രിക്കൻ പന്നിപ്പനി ഇടുക്കിയിൽ സ്ഥിരീകരിച്ചതോടെ നൂറു കണക്കിന് പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രോഗബാധ സ്ഥിരീകരിച്ചാൽ ദയാവധം നടത്തുന്ന പന്നികൾക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുക. ഇതാകട്ടെ തൂക്കത്തിന്‍റെ 72 ശതമാനം കണക്കാക്കി 2000 മുതൽ 15,000 വരെയാണ്.
Read Also: Shukra Gochar 2022: ഈ രാശിക്കാർക്ക് അടുത്തമാസം അടിപൊളി സമയം, ലഭിക്കും വൻ സമ്പത്ത്!
എന്നാൽ, രോഗം ബാധിച്ചു ചാകുന്ന പന്നികൾക്കു നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഒട്ടേറെ കർഷകർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പന്നിഫാം നടത്തുന്നുണ്ട്. ഇവർക്കെല്ലാം പന്നിപ്പനി പ്രതിസന്ധി തീർത്ത് കഴിഞ്ഞു.
ഓരോ പഞ്ചായത്തുകളിൽ നിന്നും സമീപ പഞ്ചായത്തുകളിലേക്ക് രോഗം പടരുന്ന സാഹചര്യമാണുള്ളത്. അതിനാൽ കൂടുതൽ ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരും. ജില്ലയിൽ ഇതിനോടകം 331 പന്നികളെ ദയാവധത്തിനു വിധേയമാക്കി. അഞ്ചു സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്കു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം വരുന്ന മുറയ്ക്കു കൂടുതൽ ഫാമുകളിലെ പന്നികളെ ദയാവധത്തിനു വിധേയമാക്കേണ്ടി വരുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...