കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരിയുള്‍പ്പെടെ മൂന്ന് വൈദികര്‍, ഇടനിലക്കാരന്‍ സാബു വർഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 
എന്നാല്‍, ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ഇരുകൂട്ടര്‍ക്കും ലഭിച്ചിട്ടില്ല. ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടി മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സെൻട്രൽ പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.


കർദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷവും സീറോ മലബാർ സഭ അടിയന്തര സിനഡ് യോഗം കർദ്ദിനാളിന് പിന്തുണ അറിയിച്ചു. കേസിൽ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളതെന്നും, കർദ്ദിനാൽ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നുംന്നും അതിനാൽ കർദ്ദിനാൽ രാജി വെക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിനഡിന്‍റെ വിലയിരുത്തൽ.


രാജ്യത്തെ നിയമങ്ങളും,കാനോനിക നിയമങ്ങളും പാലിച്ചാണ് ഭൂമി ഇടപാട് നടത്തിയതെന്ന ആലഞ്ചേരിയുടെ വാദം ശരി വെച്ച സിനഡ് പിഴവ് പറ്റിയത് ഭൂമി വാങ്ങിയവര്‍ക്കും ഇടനിലകാര്‍ക്കുമാണെന്നും വിശദീകരിക്കുന്നു. 


പാലക്കാട്,തൃശൂർ,ചങ്ങനാശ്ശേരി,കോട്ടയം അതിരൂപതകളിലെ ബിഷപ്പുമാരാണ് കൊച്ചിയിൽ ചേർന്ന അടിയന്തര സിനഡ് യോഗത്തിൽ പങ്കെടുത്തത്. കർദ്ദിനാൽ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ സിനഡ് ചേർന്ന് സഭാ ആസ്ഥാനത്ത്  പ്രതിഷേധിച്ചു.