ടി.പി വധക്കേസ്: സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മുന്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടര്‍ന്നുള്ള നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. കേസിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് രമ ആവശ്യപ്പെടുന്നത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിരുന്നു. കെ.കെ. രമയുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിന് മടിയില്ലെന്നും അന്ന് ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചിരുന്നു.