കൊച്ചി: ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വധശിക്ഷ ഒഴിവാക്കുന്നതിനായി പ്രതികളോട് കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ​ഹൈക്കോടതി. പ്രതികളായ ഓരോരുത്തരേയും പ്രതിക്കൂട്ടിലലേക്ക് വിളിച്ചാണ് കാരണം ആരാഞ്ഞത്. താൻ നിരപരാധിയും ഭാര്യയും കുട്ടികളും ഉള്ള വ്യക്തിയാണെന്നായിരുന്നു ഒന്നാം പ്രതിയായ അനൂപിന്റെ മറുപടി. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും കുടുംബത്തിൽ മറ്റാരു ഇല്ലെന്നും അനൂപ് കോടതിയോട് പറ‍ഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം പ്രതിയായ കീർമാണി മനോജിന്റേയും പ്രതികരണം ഇങ്ങനെ തന്നെ. താൻ കേസിൽ നിരപരാധിയാണ് വീട്ടിൽ അമ്മ ഒറ്റയ്ക്കാണ് എന്നുമായിരുന്നു വാദം. ശിക്ഷയിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. അതേസമയം തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് മുഖ്യപ്രതിയായ കൊടി സുനി കോടതിയെ അറിയിച്ചത്. തനിക്ക് പ്രായമായ ഒരു അമ്മ മാത്രമാണ് ഉള്ളതെന്നും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന എം എൽ എ രമയുടേയും സർക്കാറിന്റേയും ആവശ്യത്തോട് യാതൊന്നും പ്രതികരിക്കാനില്ലെന്നും സുനി പറഞ്ഞു. 


ALSO READ: യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ


ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസ്സായി ഡി​ഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതി ഷാഫി കോടതിയെ ബോധിപ്പിച്ചത്. ഇതിനിടയിൽ ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് തടവിൽ കഴിയവേ തനിക്ക് ക്രൂരമായ മർദ്ധനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്ന് ടി കെ രജീഷ് കോടതിയിൽ പറഞ്ഞു. ഇതിന്റെ ഭാ​ഗമായി തനിക്ക് ഒരുപാട് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായെന്നും രജീഷ് കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തിയിരുന്നു. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.