Chennai: സിപിഐഎമ്മിന്റെ സെമിനാറിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ക്ഷണം. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് ക്ഷണം. ' കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ'  എന്ന വിഷയത്തിലുള്ള  സെമിനാറിലേക്ക് സ്റ്റാലിനെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ടെത്തി ക്ഷണിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡി എം കെ ഹെഡ്ക്വാർട്ടേഴ്സായ അണ്ണൈ അറിവാലയത്തിലെത്തിയാണ്  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ ക്ഷണക്കത്തും സ്റ്റാലിന് കൈമാറി. സ്റ്റാലിനെ പൊന്നാടയണിച്ച മന്ത്രി രാധാകൃഷ്ണൻ അർജുന വേഷം കഥകളി ശിൽപവും അദ്ദേഹത്തിന് സമ്മാനിച്ചു.


ALSO READ: K Rail : കെ റെയിൽ സാമൂഹിക ആഘാത പഠനം തുടരുമെന്ന് റവന്യൂ മന്ത്രി


ഇരു സംസ്ഥാനങ്ങളെയും പൊതുവിൽ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയിൽ ഉയർന്നിരുന്നു. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി,  തൊഴിൽ മന്ത്രി സി വി ഗണേശൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തി പരിഹരിക്കാമെന്ന് സ്റ്റാലിന് മന്ത്രി കെ രാധാകൃഷ്ണൻ ഉറപ്പു നൽകി.  സിപിഐഎം തമിഴ് നാട് സംസ്ഥാന സെകട്ടറി കെ ബാലകൃഷ്ണനും മന്ത്രി കെ രാധാകഷ്ണനൊപ്പമുണ്ടായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.