ഗുരുവായൂർ: ഗുരുവായൂരപ്പന് 32 പവൻറെ സ്വർണ്ണ കിരീട് സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ ഭാര്യ ദുർഗ്ഗാ സ്റ്റാലിൻ.കിരിടവും ചന്ദനം അരക്കുന്ന  ഉപകരണവുമാണ് ഇവർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്.രാവിലെ പതിനൊന്നേ കാലോടെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ക്ഷേത്രംഡി.എ പി.മനോജ് കുമാർ എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചപൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവർ നാക്കിലയിൽ സ്വർണ്ണ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും. കാണിക്കയർപ്പിച്ചു. തുടർന്ന് ശ്രീ ഗുരുവായൂരപ്പ ദർശനം. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിൽ തങ്ങിയ ദുർഗ്ഗാ സ്റ്റാലിൻ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി.


ഉച്ചപൂജ അലങ്കാരത്തിനൊപ്പം ,താൻ സമർപ്പിച്ചപൊന്നിൻ കിരീടമണിഞ്ഞ ശ്രീ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി.ദർശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവർ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന ഭഗവാൻ്റെ പ്രസാദം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.