തിരുവനന്തപുരം:  തിരുവനന്തപുരം പള്ളിപ്പുറത്ത് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു. പള്ളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയപാത വഴിയുള്ള ഗതാഗതം നിർത്തിവച്ചു. വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശവാസകൾക്ക് ജാ​ഗ്രത മുന്നറിയിപ്പുമായി പോലീസ്. പ്രദേശവാസികൾ ഇൻവർട്ടർ പ്രവർത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് അറിയിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: പത്തനംതിട്ടയിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; മഴ കനക്കുമെന്ന് മുന്നറിയിപ്പ്


ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡു വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു. ശക്തമായ മഴയായതിനാൽ മണ്ണിൽ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതകചോർച്ച ഇല്ലാത്തതിനാൽ ഡ്രൈവർ പോലീസിൽ വിവരമറിയിച്ചില്ല. ഏഴരയോടെയാണ് പോലീസ് വിവരമറിഞ്ഞത്. പിന്നാലെ തന്നെ മംഗലപുരം പോലീസും കഴക്കൂട്ടം ഫയർ ഫോഴ്സും സ്ഥലത്തെത്തി.ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.