കൊച്ചി: ടാങ്കർ ലോറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറികള്‍ നടത്തിയിരുന്ന സമരമാണ് പിൻവലിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ക്ക് ശേഷിയില്ലെന്നും കരാർ പ്രകാരം എണ്ണ കമ്പനികളാണ് ടാക്സ് നൽകേണ്ടതെന്നും സമരക്കാർ യോ​ഗത്തിൽ വ്യക്തമാക്കി. സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചർച്ചയിൽ കളക്ടർ ഉറപ്പ് നൽകി.


തിങ്കളാഴ്ചയാണ് രണ്ട് കമ്പനികളില്‍ നിന്നായി 600ല്‍ അധികം ലോറികള്‍ പണിമുടക്ക് ആരംഭിച്ചത്. 13 ശതമാനം സര്‍വീസ് ടാക്സ് നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ്  സര്‍വീസുകള്‍ നിര്‍ത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചത്.


ഷോക്കോസ് നോട്ടീസ് ഉള്‍പ്പെടെ നല്‍കുന്ന നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മീഷണര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ടാങ്കര്‍ ലോറികള്‍ സര്‍വീസ് പുനരാരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.