താനൂര്‍: ഒറ്റ രാത്രി കൊണ്ടാണ് ഒരു കുടുംബത്തിലെ 11 ജീവനുകള്‍ പൊലിഞ്ഞത്. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് അമ്മയും നാല് മക്കളും മാത്രം. പെരുന്നാളാഘോഷിക്കാനായി ഒത്തു ചേര്‍ന്നതാണ് എല്ലാവരും ആ കുഞ്ഞു വീട്ടില്‍. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടാണ് ചിരി മാഞ്ഞ് ആ വീട് സങ്കടക്കടലായി മാറിയതെന്ന് കുടുംബനാഥനായ സൈതലവി പറയുന്നു. സൈതലവിയുടെ സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും 8 കുട്ടികളുമാണ് താനൂരില്‍ മെയ് 7 ന് രാത്രി സംഭവിച്ച ബോട്ടപകടം കവര്‍ന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബനാഥന്‍ കുന്നുമ്മല്‍ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയുമാണ് ആ വീട്ടില്‍ ഒത്തു ചേര്‍ന്നത്. പെരുന്നാളവധിയില്‍ വീട്ടിലെത്തിയ കുട്ടികളുടെ നിര്‍ബന്ധമായിരുന്നുവത്രെ തൂവല്‍ത്തീരം കാണുക എന്നത്. ഈ പെരുന്നാള്‍ കുഞ്ഞുങ്ങള്‍ എന്നും ഓര്‍ത്തിരിക്കണം, പരസ്പരം എന്നും സ്‌നേഹം പങ്കു വെക്കണം എന്നുള്ളതുകൊണ്ട് കുട്ടികളുടെ ആ ആഗ്രഹം തള്ളിക്കളയാന്‍ തനിക്ക് സാധിച്ചില്ലെന്ന് സൈതലവി പറയുന്നു.അദ്ദേഹം തന്നെയായിരുന്നു ഇവരെ എല്ലാവരെയും കട്ടാങ്ങലില്‍ എത്തിച്ചു കൊടുത്തത്.


ALSO READ: താനൂർ ബോട്ടപകടം: അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും


യാതൊരു കാരണലശാലും ബോട്ടില്‍ കയറരുത് എന്ന് സൈതലവി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തിരിച്ച് വീട്ടിലെത്തി അല്‍പ്പനേരം കഴിഞ്ഞ് ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍  അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു ഉയര്‍ന്നത് . കുറച്ചു നേരത്തേക്ക് താന്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയെന്നും. പിന്നീട് അടുത്തുണ്ടായിരുന്നവരെയും കൂട്ടി അങ്ങോട്ട് കുതിച്ചുവെന്നും സൈതലവി പറഞ്ഞു. അവിടെയെത്തുമ്പോള്‍ കാണുന്നത് ഇത്രയും കാലം പൊന്നപ പോലെ നോക്കി വളര്‍ത്തിയ മകളുടെ ജീവനറ്റ ശരീരം പുറത്തേക്കെടുക്കുന്നതായിരുന്നു. താനാകെ തളര്‍ന്നു പോയെന്നാണ് അദ്ദേഹം പറയുന്നത്.


തീരത്തു നിന്ന് കാഴ്ചയില്‍ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് തന്നെ. അപകടത്തില്‍ കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും (ജല്‍സിയ) മകനും (ജരീര്‍), കുന്നുമ്മല്‍ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്‌ന, സഫ്‌ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞിന്റെ ജീവനും വെള്ളം കവര്‍ന്നു. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് മാതാവും മൂന്ന് ആണ്‍മക്കളും പിന്നെ പരിക്കേറ്റ സഹോദരിയുടെ മക്കളും അടക്കം എട്ട് പേര്‍ മാത്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.