മലപ്പുറം: Tanur Boat Accident: താനൂർ ഓട്ടമ്പ്രം  തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. താനൂർ സ്വദേശിയായ നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Tanur Boat Accident LIVE Updates : ദുരന്ത കടലായി താനൂർ; ബോട്ട് അപകടത്തിൽ മരണം 22 ആയി


ബോട്ടുയാത്ര മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിലടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ്  പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബോട്ടിൽ ലൈസൻസ് നമ്പർ ഉണ്ട്. 


Also Read: Tanur Boat Accident: താനൂർ ബോട്ടപകടം: മരണം 22 കവിഞ്ഞു, ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നുവെന്ന് സൂചന


താനൂരിനെ കണ്ണീർ കടലിലാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണം 22 കവിഞ്ഞിരിക്കുകയാണ്. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.  അവധിക്കാലവും ഞായറാഴ്ച ആയതും തിരക്ക് കൂട്ടി.  മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടതെന്നാണ് സൂചന. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നുവെന്നാണ് റിപ്പോർട്ട്.  രാത്രിയിലെ രക്ഷാപ്രവർത്തനം വളരെ ദുർഘടമായിരുന്നു.  ചതുപ്പും, വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് ശരിക്കും വെല്ലുവിളിയായി. രാത്രിയിൽ നിർത്തിവച്ച രക്ഷാപ്രവർത്തനം രാവിലെ തന്നെ ആര്കഭിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.