മലപ്പുറം: താനൂരിനെ സങ്കടത്തിലാഴ്ത്തിയ ബോട്ട് ദുരന്തത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വലിയ ദുരന്തമാണ് കേരളത്തിൽ ഉണ്ടായത്. 22 പേരാണ് ബോട്ടപകടത്തിൽ മരിച്ചത്. 10 പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിൽ 2 പേർ ആശുപത്രി വിട്ടുവെന്നും 8 പേർ ചികിത്സയിലാണെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിലൊരു സംഭവം ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കും. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ, ആളുകളുടെ ജീവൻ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും. സാങ്കേതിക വിദഗ്ധർ ഉൾക്കൊള്ളുന്ന ജുഡീഷ്യൽ കമ്മീഷനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ബോട്ടപകടത്തിൽ പോലീസ് അന്വേഷണം നടക്കും. പ്രത്യേക അന്വേഷണസംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും. മന്ത്രിമാരും കക്ഷി നേതാക്കളുമായി യോഗം ചേർന്നതിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.


മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ കണ്ടു. പുത്തൻകടവ് മദ്രസയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു