മുംബൈ: ആ​ഗോള തലത്തിലെ തന്നെ വമ്പൻ വാ​ഹന നിർമ്മാതാക്കളായ ടാറ്റ(TATA Group) പുതിയ പ്രഖ്യാപനവുമായി രം​ഗത്ത്. സൈന്യത്തിനായി വിമാനങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ പദ്ധതി. ബാം​ഗ്ലൂരിൽ നടക്കുന്ന മിലിറ്ററി എക്സ്പോയിലാണ് ടാറ്റാ ​ഗ്രൂപ്പ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രണ്ട് എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന സൈനീക വിമാനങ്ങളായിരിക്കും നിർമ്മിക്കുന്നത്. ഇതിനായി ജർമ്മനിയുടെ സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുമെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ബന്ധിച്ച് കൂടുതൽ വിവരങ്ങൾ ടാറ്റ(TATA Group) പുറത്തു വിട്ടിട്ടില്ല. പദ്ധതി വിജയിച്ചാൽ സൈനീക വിമാനങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയായി ടാറ്റ മാറും. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് നിർമ്മാണം. ഇത് വഴി ഇന്ത്യക്ക് പ്രതിരോധ സാമ​ഗ്രഹികളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത നേടാനാവുമെന്നാണ് വിശ്വസിക്കുന്നത്.


ALSO READ: UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്


സൈനീക വാഹനങ്ങൾ(Army Vehicles) നിരവധി എണ്ണം ടാറ്റാ നിർമ്മിച്ച് നൽകുന്നുണ്ടെങ്കിലും വിമാനങ്ങൾ ആദ്യമായാണ്. പദ്ധതി വിജയിച്ചാൽ ഇത് രാജ്യത്തിന് തന്നെ മുതൽക്കൂട്ടാവുമെന്ന് വ്യോമസേനാ തന്നെ പറഞ്ഞിട്ടുണ്ട്.


ALSO READ: UGC NET 2021: JRF ന്റെ ഉയർന്ന പ്രായപരിധി മേയ് മാസത്തിലെ പരീക്ഷയ്ക്ക് മാത്രം 31 വയസ്സായി ഉയർത്തി


അതിർത്തികളുടെ നിരീക്ഷണത്തിനായിരിക്കും ഇൗ വിമാനങ്ങൾ(Planes) ഉപയോ​ഗിക്കുക. അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റം,കള്ളക്കടത്ത് മുതലായവ സൈന്യത്തിന് എളുപ്പത്തിൽ നിയന്ത്രിക്കാനാവും. എന്തായാലും പുതിയ പദ്ധതിക്ക്  മികച്ച പ്രതികരണങ്ങളാണ് ടാറ്റക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക