Online Class Death| ഒാൺലൈൻ വീഡിയോ ഒാൺ ചെയ്യാൻ പറഞ്ഞു, അധ്യാപിക കുഴഞ്ഞ് വീണു മരിച്ചു
ചുമയും ശ്വാസം മുട്ടലുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു
കാഞ്ഞങ്ങാട്: ഒാൺലൈൻ ക്ലാസിന് ശേഷം അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടി സി. മാധവി (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഒാടെയാണ് സംഭവം. മൂന്നാം ക്ലാസിലെ വിദ്യാർഥികൾക്കായിരുന്നു ക്ലാസ്.
എന്നാൽ ചുമയും ശ്വാസം മുട്ടലുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.ബുധനാഴ്ച്ച രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്.
Also Read: ED അന്വേഷണം രാഷ്ട്രീയ പ്രേരിതം, കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്നും Bineesh കോടതിയിൽ
മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. പെട്ടെന്ന് ടീച്ചറിന് എല്ലാവരേയും കാണണം എന്ന് പറഞ്ഞായിരുന്നു വീഡിയോ കോൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടത്. ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു. ടീച്ചറുമായുള്ള അവസാന സംസാരമാണതെന്ന് വിദ്യാർത്ഥികളും തിരിച്ചറിഞ്ഞില്ല.
Also Read: Kondotty Rape Attempt: പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നും എസ്പി
ചുമയും ശ്വാസംമുട്ടുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവാണ് തളർന്നു വീണ നിലയിൽ ടീച്ചറിനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...