Thiruvananthapuram : വിദ്യഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ച് അധ്യാപക സംഘടനകൾ രംഗത്തെത്തി. വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച അധ്യാപകരെ വിമർശിച്ചതിനെതിരെയാണ് അധ്യാപക സംഘടനകൾ രംഗത്തെത്തിയത്. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെ തുടർന്ന് മന്ത്രി ശിവൻക്കുട്ടിക്കെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തുകയായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാൾ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പറഞ്ഞു. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്നും സംഘടന പറഞ്ഞു.


ALSO READ: KTU Exam : സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു; ഏഴാം സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 9 മുതൽ ആരംഭിക്കും


അതേസമയം വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന ജനാതിപത്യ പരമല്ലെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെ.പി.എസ്.ടി.എ പറഞ്ഞു.   ഫോക്കസ് ഏരിയ നിര്ണയവുമായി ബന്ധപ്പെട്ട് സർക്കാർ ഏകപക്ഷീയമായി തീരുമാനമാണ് എടുത്തുവെന്ന് ആരോപിച്ച് അധ്യാക സംഘടനാങ്കൽ പ്രതിഷേധം നടത്തും.


ALSO READ: ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ തിങ്കളാഴ്ച മുതൽ; ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി


ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആണ് മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ  പ്രതിഷേധം നടത്തുന്നത്. അധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണെന്നും അവരത് ചെയ്താൽ മതിയെന്നുമാണ് വിഷയത്തിൽ മന്ത്രി പ്രതികരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.