KTU Exam : സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു; ഏഴാം സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 9 മുതൽ ആരംഭിക്കും

കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും, വിദ്യാർഥിസംഘടനകളുടെയും,  പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിണ്ടിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുവാൻ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 11:36 PM IST
  • കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും, വിദ്യാർഥിസംഘടനകളുടെയും, പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിണ്ടിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുവാൻ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
  • ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുകൂടിയ പരീക്ഷാ ഉപസമിതിയാണ് ഫെബ്രുവരി ആദ്യവാരം വരെയുള്ള പരീക്ഷകൾ പുനഃക്രമീകരിക്കുവാൻ തീരുമാനിച്ചത്.
  • പുതിയ ടൈം ടേബിൾ പ്രകാരം ഏഴാം സെമെസ്റെർ പരീക്ഷകൾ ഫെബ്രുവരി 9 മുതലാണ് ആരംഭിക്കുക.
KTU Exam : സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു; ഏഴാം സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 9 മുതൽ ആരംഭിക്കും

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവ്വകലാശാല ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയ്യതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പുനഃക്രമീകരിക്കുവാൻ തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും, വിദ്യാർഥിസംഘടനകളുടെയും,  പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിണ്ടിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുവാൻ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുകൂടിയ പരീക്ഷാ ഉപസമിതിയാണ്   ഫെബ്രുവരി ആദ്യവാരം വരെയുള്ള പരീക്ഷകൾ പുനഃക്രമീകരിക്കുവാൻ തീരുമാനിച്ചത്. പുതിയ ടൈം ടേബിൾ പ്രകാരം ഏഴാം സെമെസ്റെർ പരീക്ഷകൾ ഫെബ്രുവരി 9 മുതലാണ് ആരംഭിക്കുക. വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള 'സെന്റർ ചേഞ്ച്' സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ALSO READ: സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണം; സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനൽകി വനിതാ കമ്മീഷൻ

പാഠ്യസമയങ്ങൾ വിപുലപ്പെടുത്തിയും, ശനിയാഴ്ചയുൾപ്പടെയുള്ള അവധിദിനങ്ങൾ പ്രയോജനപ്പെടുത്തിയും നഷ്ടപ്പെടുന്ന സാദ്ധ്യയദിവസങ്ങൾ പരിഹരിക്കുവാനും, കോഴ്സ് കാലാവധിക്കകംതന്നെ  പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുവാൻ കഴിയുന്നരീതിയിൽ അക്കാഡമിക് കലണ്ടർ പുനഃക്രമീകരിക്കുവാനും ഉപസമിതി തീരുമാനിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News