ഇടുക്കി: ഇടുക്കിയിൽ കുട്ടികൾക്കിടയിൽ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി പോലീസ് വകുപ്പ്. കുട്ടികളെ ലഹരിക്ക് അടിമയാക്കുന്ന വിതരണക്കാരെ അധ്യാപകരിലൂടെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കിയിലെ തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് ലഹരി ഉല്പന്നങ്ങള്‍ വ്യാപകമായി വില്പന നടത്തുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇടനിലക്കാര്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്ന സംഘങ്ങളും മൂന്നാറില്‍ സജീവമാണ്. പല കുട്ടികളും കാര്യ ഗൗരമറിയാതെയാണ് ലഹരി ഉപയോഗത്തിന് അടിമയാകുന്നത്. 

Read Also: High Court On stray Dog Attack: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്


ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളേജ് അധ്യാപകര്‍ക്ക് പോലീസ് വകുപ്പിന്റെ നേത്യത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പ് നല്‍കിയത്. കുട്ടികള്‍ക്ക് ലഹരി ലഭിക്കുന്നത് ഇടനിലക്കാര്‍ മുഖേനെയാണ്. 


ഇവരെ കുട്ടികളിലൂടെ കണ്ടെത്തി ശിക്ഷിക്കുന്നതോടൊപ്പം ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍തിരിപ്പിക്കുകയാണ് ക്യാമ്പ് കൊണ്ട് പോലീസ് ലക്ഷ്യമിടുന്നത്. മൂന്നാര്‍ ഡിവൈഎസ്പി കെആര്‍ മനോജാണ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.