തിരുവനന്തപുരം: നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരകർ സാമൂഹിക മേഖലകളാകെ മലീമസപ്പെടുത്തുന്ന കാലത്ത് അധ്യാപകർ  സത്യ പ്രചാരകരായി മാറണമെന്ന് സി.പി. ഐ. കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ കള്ള പ്രചാരണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്  എ കെ എസ് ടി യു രജത ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൂർവ്വ കാല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.ബുഹാരി അധ്യക്ഷത വഹിച്ചു. പൂർവ്വ കാല നേതാക്കളെ പന്ന്യൻ രവിന്ദ്രനും നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ചേർന്ന് ആദരിച്ചു. എടത്താട്ടിൽ മാധവൻ, പി.കെ.കൃഷ്ണദാസ്, ആർ.ശരത് ചന്ദ്രൻ നായർ,  സി. മോഹനൻ,  ബി.പി. അഗ്ഗിത്തായ,  ബി. വിജയമ്മ, കെ.ചന്ദ്രസേനൻ , ഗോപിനാഥൻ നായർ, എസ്.എസ്. അനോജ് തുടങ്ങിയവർ സംസാരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകുന്നേരം നടന്ന രജത ജൂബിലി റാലി സംഘടനയുടെ ശക്തി പ്രകടനമായി മാറി. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലെ അവഗണിക്കാനാവാത്ത ശക്തിയാണ് എകെഎസ്ടിയു എന്ന് തെളിയിച്ച പ്രകടനത്തിന് എൻ.ശ്രീകുമാർ, ഒ.കെ ജയകൃഷ്ണൻ, കെ.ബുഹാരി, ജോർജ് രത്നം, കെ.എസ്. ഭരത് രാജ്, ടി. ഭാരതി, ഇന്ദു മതി, സ്നേഹശ്രീ തുടങ്ങിയ സംഘടനാ നേതാക്കൾ നേതൃത്വം നൽകി.
പ്രകടനത്തെ തുടർന്ന് നടന്ന പൊതുസമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എ കെ എസ് ടി യു പുരസ്കാരം എടത്താട്ടിൽ മാധവനും പി.എം.വാസുദേവനും സംയുക്തമായി മുൻ മന്ത്രി സി.ദിവാകരൻ സമർപ്പിച്ചു. മാങ്കോട് രാധാകൃഷ്ണൻ, വി.ശശി.എം.എൽ.എ., ജോർജ് രത്നം, വി.വിനോദ്, അനന്തകൃഷ്ണൻ, ഡോ. ഉദയകല, എസ്. ഹാരിസ്, ഇന്ദുമതി, ബിജു പേരയം, എസ്.ജി.അനീഷ് തുടങ്ങിയവർ സംസാരിച്ചു.


കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് എന്നും താങ്ങും തണലുമായത് ഇടതു പക്ഷ സർക്കാരെന്ന് ജി.ആർ. അനിൽ


കേരളത്തിൽ മാറി മാറി വന്ന ഇടതുപക്ഷ ഗവൺമെന്റുകളാണെന്ന് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു. എ കെ എസ് ടി യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധി പാർക്കിൽ നടന്ന പൊതു വിദ്യാഭ്യാസ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, അദ്ദേഹം. ചടങ്ങിൽ വെച്ച് എ കെ എസ് ടി യു പുരസ്കാരം എടത്താട്ടിൽ മാധവന് മുൻ മന്ത്രി സി.ദിവാകരൻ സമർപ്പിച്ചു. ഒ.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.വിനോദ്, എൻ. അനന്തകൃഷ്ണൻ, ജോർജ് രത്നം, ഇന്ദു മതി, ബിജു പേരയം, എസ്. ജീ . അനീഷ് തുടങ്ങിയവർ സംസാരിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.