തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ താത്ക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ സ്‌കൂളുകളിൽ മാത്രമാണ് താത്ക്കാലിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ചത്.  മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്. താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്തും കാസർകോടും സീറ്റുകൾ കുറവുണ്ടെന്ന് കണ്ടെത്തി. മലപ്പുറം മേഖലയിലാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്.


എല്ലാവർക്കും സീറ്റ് ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. മലപ്പുറത്ത് 74 സർക്കാർ സ്കൂളുകളിലായി 120 താത്ക്കാലിക ബാച്ചുകൾ. കാസർകോട് 18 സർക്കാർ സ്കൂളുകളിലായി 18 താൽക്കാലിക ബാച്ചുകൾ. സർക്കാർ സ്കൂളുകളിൽ താൽക്കാലിക ബാച്ച് അനുവദിച്ചതിൽ 14 കോടിയുടെ അധിക ബാധ്യതയാണുള്ളത്. താൽക്കാലിക ബാച്ചുകൾ അനുവദിച്ചതോടെ സീറ്റ് പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. 


ALSO READ: സ്വപ്നം തീരമണഞ്ഞു; വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തി, വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം


മലപ്പുറം- 59 ഹ്യൂമാനിറ്റീസ് ബാച്ച്, 61 കൊമേഴ്സ് ബാച്ച്. കാസർഗോഡ്- 1 സയൻസ് ബാച്ച്, 4 ഹ്യുമാനിറ്റീസ് ബാച്ച്, 13 കൊമേഴ്സ് ബാച്ച്. മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്സിന്  61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളുമാണ് അനുവദിക്കപ്പെട്ടത്. കാസർകോട് മാത്രം സയൻസ് ബാച്ച് പുതുതായി അനുവദിക്കപ്പെട്ടിൽ ഉൾപ്പെടുന്നു.


13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. എന്നാൽ മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മാത്രമുള്ള താൽക്കാലിക ബാച്ചുകൾ പ്രശ്ന പരിഹാരമാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു. അതേസമയം അധിക ബാച്ച് അനുവദിച്ചതിൽ പൂർണമായും തൃപ്തരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി.


കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ കൂടി അധിക ബാച്ച് അനുവദിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. അധിക ബാച്ച് അനുവദിച്ചതിൽ സന്തോഷം. പക്ഷേ പൂർണമായും തൃപ്തരല്ല. പ്രതിപക്ഷ സമരത്തിന്റെ വിജയം. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ കൂടി അധിക ബാച്ച് അനുവദിക്കണം.


ആദ്യം സർക്കാർ എടുത്ത നിലപാട് സീറ്റുകൾ ബാക്കി വരുമെന്നാണ്. പക്ഷേ ഞങ്ങൾ പറഞ്ഞതായിരുന്നു ശരിയെന്ന് സർക്കാരിന് ബോധ്യപ്പെട്ടു. അടുത്തവർഷം ഈ പ്രതിസന്ധി ഉണ്ടാകരുത്. അതേസമയം നിലവിലെ പ്രശ്നപരിഹാരത്തോടെ പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.