കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായകമായിരിക്കും. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളപ്പിറവി 2024: അറുപത്തിയെട്ടിന്റെ നിറവിൽ ഐക്യകേരളം


ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയത്. ദിവ്യയുടെ ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. 


പിപി ദിവ്യ നിലവിൽ പള്ളിക്കുന്ന് ജയിലിലാണ്. നേരത്തെ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ രംഗത്തെത്തിയിരുന്നു. നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് മുൻകൂട്ടി പദ്ധതിയിട്ട ശേഷമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Also Read: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!


കളക്ടറും സംഘാടകരും ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. ദിവ്യ കരുതിക്കൂട്ടി അപമാനിക്കാനാണ് യോഗത്തിനെത്തിയതെന്നും പ്രസംഗം ചിത്രീകരിക്കാൻ സ്വയം മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തം. 


മാത്രമല്ല യോഗത്തിലെ ദൃശ്യങ്ങൾ ദിവ്യ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതാണ് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയതെന്നും. ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്നതാണെന്നും. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയതെന്നും. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നും അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. എന്തായാലും ഇന്ന് ജാമ്യാപേക്ഷയിൽ കോടതിയുടെ നിലപാട് ദിവ്യയെ സംബന്ധിച്ചിടത്തോളം ശരിക്കും നിർണായകമാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.