സന്നിധാനം: ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. പ്രതിഷ്ഠയ്ക്ക് ചാർത്താനുള്ള തങ്കയങ്കിയുമായുള്ള രഥഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.  എല്ലാ വഴികളിലും തീർത്ഥാടകരാൽ നിറഞ്ഞിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വർണവിലയിൽ നേരിയ വർധന; ഇന്ന് കൂടിയത് 80 രൂപ!


ഒരു വിഭാഗം തീർത്ഥാടകർ തങ്ക അങ്കി ചാർത്തിയുള്ള  ഭഗവാന്റെ ദീപാരാധന കാണാനുള്ള കാത്തിരിപ്പിലാണ്. തിരക്ക് കൂടിയതോടെ ദർശനം കഴിഞ്ഞ് ഭക്തർ നാട്ടിലേക്ക് പോകാൻ മലയിറങ്ങുന്നുമുണ്ട്. 


Also Read: മേട രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ ദിനം, മിഥുന രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


തങ്കയങ്കി രഥഘോഷയാത്ര ഉച്ചയ്ക്ക് 1:30 ഓടെ പമ്പയിൽ എത്തും. മന്ത്രി വി.എൻ വാസവൻ പമ്പയിൽ ഘോഷയാത്രയെ സ്വീകരിക്കും. 3 മണിവരെ ഗണപതി കോവോയ്‌ലിൽ ദർശനത്തിന് വയ്ക്കും തുടർന്ന് 3 ന് സന്നിധാനത്തേക്ക് പുറപ്പെടും. 6 മണിയോടെ തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തും. തന്ത്രിയും മേൽശാന്തിയും ചേർന്ന് സോപാനത്ത് എത്തുന്ന തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തും. തുടർന്ന് ദീപാരാധന ഉണ്ടാകും. ഡിസംബർ 26 ന് 12 നും 12:30 നും ഇടയിൽ മണ്ഡല പൂജ നടക്കും. തുടർന്ന് മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് രാത്രി 11 മണിയോടെ നട അടയ്ക്കും.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.