തിരുവനന്തപുരം:നടനും മുൻ എംപിയുമായ സുരേഷ്ഗോപിയെ കുറിച്ചുള്ള നടൻ ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത മനുഷ്യത്വത്തിന് ഉടമയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മനുഷ്യത്വത്തോട് നന്ദി പറയുന്നെന്നും ഹരീഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചു. ലൈംഗിക പീഡന പരാതിയിൽ നടൻ വിജയ് ബാബുവിനോടുള്ള താരംസംഘടന അമ്മയുടെ മൃതുസമീപനത്തിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി രാജി സന്നദ്ധത അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജി സന്നദ്ധതയിൽ താൻ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ഹരീഷ്. അമ്മയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും വ്യക്തിപരമായി രാജിക്കത്ത് അയച്ചെന്നും എന്നാൽ തന്നെ വിളിച്ചില്ലന്നുമാണ് താരം കുറിച്ചത്. രാജി വാർത്ത അറിഞ്ഞ നിമിഷം ആദ്യം വിളിച്ചത് സുരേഷ് ഗോപിയാണെന്നും  പല സൂപ്പർ നടൻമാർക്കുമില്ലാത്ത  ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട്  നന്ദി പറയു്നനെന്നും പേരടി വ്യക്തമാക്കി. 


ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം


A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു...A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം" എന്ന് ...


ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും...A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...