`ആ കുറവ് ഞങ്ങളെ വിഷമിപ്പിച്ചെങ്കിലും ഞങ്ങൾ ചേർത്തു തന്നെ പിടിച്ചു` Facebook ൽ വൈറലായി പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്
ആലുവയിൽ നായ കഴുത്തിൽ കുരിക്കിട്ട് കെട്ടി വലിച്ച കൊണ്ടുപോകുന്ന ടാക്സി ഡ്രൈവറുടെ വീഡിയോയക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.. ഈ ദുനിയാവിന് മനുഷ്യർ മാത്രമല്ല അവരും കൂടി അവകാശികളാണ് പറഞ്ഞ് അവസാനിപ്പിക്കുന്ന ഹൃദയസ്പശിയായ കുറിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആലുവയിൽ നായയെ കഴുത്തിൽ കുരിക്കിട്ട് കെട്ടി വലിച്ച കൊണ്ടുപോകുന്ന ടാക്സി ഡ്രൈവറുടെ വീഡിയോക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ഈ സംഭവത്തിന്റെ പശ്ചത്തലത്തിൽ തന്റെ വളർത്ത് നായെ കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് ആലുവയിൽ നടന്ന ക്രൂരതയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രതിഷേധം അറിയിച്ചത്
ഈ ദുനിയാവിന് മനുഷ്യർ മാത്രമല്ല അവരും കൂടി അവകാശികളാണ് പറഞ്ഞ് അവസാനിപ്പിക്കുന്ന ഹൃദയസ്പശിയായ കുറിപ്പിൽ തന്റെ വളർത്ത് നായക്കൊപ്പമുള്ള ചിത്രങ്ങളും ചേർത്താണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടര വർഷം മുമ്പ് തന്റെ ഇളയമകൻ കൊണ്ടുവന്ന സ്കൂബിയെന്ന നായയുമായുള്ള അനുഭവമാണ് പ്രതിപക്ഷ നേതാവിന്റെ (Ramesh Chennithala) പോസ്റ്റ്. കുടുംബത്തിലെ അംഗം പോലെയായിരുന്ന സ്കൂബിക്ക് കാഴ്ചയുടെ പരിമിതയുണ്ടെന്ന് അറഞ്ഞ് പ്രതിപക്ഷ നേതാവും കുടുംബവും ആദ്യം ഒന്നും വിഷമിച്ചെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ തങ്ങൾ സ്കൂബിയെ ചേർത്തു തന്നെ പിടിക്കുകായിരുന്നു പോസ്റ്റിൽ പറയുന്നു.
Also Read: Local Body Elections: എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി
ഒരു നൂനത മറയ്ക്കാൻ ദൈവം മറ്റെന്തിങ്കിലും കഴിവ് കൂടുതൽ നൽകുമെന്ന് പറയുന്നത് സ്കൂബിയുടെ കാര്യം അതിന് ഉദ്ദാഹരണമാണ്. അന്ധതയെ മറികടക്കാൻ ദൈവം സ്കൂബിയക്ക് കണ്ണിന് പകരം ചെത്തികൂർപ്പിച്ച ചെവിയും മൂക്കും നൽകിട്ടുണ്ടെന്ന് ചെന്നിത്തല പറയുന്നു. സ്വന്തം ശരീരത്തെക്കാൾ നായക്കൾ ഏറ്റവും സ്നേഹിക്കുന്നത് അത് തന്റെ ഉടമയാണെന്നും, സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ച് നൽകുന്ന തരുന്ന മൃഗങ്ങളെ ഉപദ്രവിക്കരുതെന്നും ഈ ലോകം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളും കൂടി അവകാശികളാണെന്ന് അടിവരയിട്ടാണ് ചെന്നിത്തല തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Also Read: Local Body Elections: അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു...
Posted by Ramesh Chennithala on Sunday, December 13, 2020
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy