തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് എഴ് മുതല്‍ ചേരും. അതിനായി നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനു വേണ്ടി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചന പ്രമേയം പാസാക്കി.'ജനക്ഷേമത്തിലും, സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലയ്ക്കും ജനകീയപ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖന്‍ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി' അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാനും വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 10.02.2021ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണം അഡ്മിനിസ്‌ട്രേറ്റീവ്/ ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക്  നിബന്ധനകള്‍ക്ക് അനുസൃതമായി അനുവദിക്കും.


കേരളത്തിലെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും.


ALSO READ: ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി ജെയ്ക്ക് സി തോമസ്


അതേസമയം ഉമ്മൻ ചാണ്ടിയുടെ സംസ്കാരം നാളെ. പുതുപള്ളിയിലും കോട്ടയത്തു o ഒരുക്കങ്ങൾ പൂർത്തിയായി. തിരുവനന്തപുരത്ത് നിന്ന് മൃതശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര കോട്ടയത്ത് എത്തു മ്പോൾ ഏറെ വൈകും കോട്ടയത്ത് തിരുനക്കര മൈതാ ന ത്താണ് പൊതു ദർശനം. അതിനു ശേഷം പുതു പള്ളിയി ലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടു വരും വീട്ടിലെ പൊതു ദർശന ത്തിനു ശേഷംപുതുപ്പള്ളി പള്ളിയില് പ്രത്യേക തയ്യാറാക്കിയ കല്ലറയിൽ സംസ്കാരം നടക്കുംപരിശുദ്ധ കാത്തോലിക്ക ബാവ സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.  ഡല്‍ഹിയിലുള്ള രാഹുല്‍ വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച മൂന്നരയ്ക്കാണു സംസ്‌കാര ചടങ്ങുകള്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.