കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തി. ഇതിൽ 23 പേർ മലയാളികളും ബാക്കിയുള്ളവർ 7 പേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടകക്കാരനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിമാനത്താവളത്തിൽ വെച്ച് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൻ്റെ ജീവനാഡികളാണ് പ്രവാസികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസ ജീവിതത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ സംഭവിച്ചത്. ദുരന്തമുണ്ടായ ഉടൻ കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. കുവൈറ്റ് സർക്കാരിന്റെ തുടർ നടപടികൾ കുറ്റമറ്റ നിലയ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദുരന്തമുണ്ടായപ്പോൾ ഇന്ത്യാ ഗവൺമെന്റും മെച്ചപ്പെട്ട രീതിയിൽ ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ALSO READ: കുവൈത്ത് ദുരന്തം: ചികിത്സയിലിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയി


വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോവുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തു. അദ്ദേഹവും ഈ വിമാനത്തിൽ ഇവിടെയെത്തി എന്നാണ് മനസ്സിലാക്കുന്നത്. കുറ്റമറ്റ നടപടി കുവൈറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് ഗവൺമെൻറ് ഇടപെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ഗവൺമെൻ്റും കുവൈറ്റുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് വേഗത കൂട്ടണം. കുവൈറ്റ് ദുരന്തത്തിൽ അഗാദമായ ദുഃഖവും അനുശോചനവും നാടാകെ രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞെട്ടലോടെയാണ് വാർത്ത കേട്ടത്. മന്ത്രിസഭാ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 


പൊളിറ്റിക്കൽ ക്ലിയറൻസ്  കിട്ടാത്തതുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ശരിയല്ലാത്ത സമീപനമാണിത്. ഇപ്പോൾ ഗൗരവമായ പ്രശ്നമായി ഉന്നയിക്കുന്നില്ല. വിവാദങ്ങളിലേക്ക് പോകുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി ഇടപെടുകയാണ് വേണ്ടത്. അതിന് കുവൈറ്റ് ഗവണ്മെൻ്റുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.