Cherrapunji road | ചിറാപുഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ലേ; ജയസൂര്യ പറഞ്ഞ ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥ
ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥയും അത്ര മികച്ചതല്ല ഇപ്പോഴെന്നാണ് വ്യക്തമാകുന്നത്.
നടൻ ജയസൂര്യ പ്രസംഗത്തിൽ പരാമർശിച്ചതോടെയാണ് ചിറാപുഞ്ചിയിലെ റോഡുകൾ വാർത്തകളിൽ ഇടംനേടിയത്. മഴ തുടരുന്നതാണ് കേരളത്തിലെ റോഡുകൾ നന്നാക്കുന്നതിന് തടസ്സമെന്നാണ് പൊതുമരാമത്ത് മന്ത്രിയും എംഎൽഎയും പറഞ്ഞത്. ഇതേ തുടർന്നാണ് മഴയാണ് പ്രശ്നമെങ്കിൽ ചിറാപുഞ്ചിയിൽ റോഡുകളേ ഉണ്ടാകില്ലല്ലോ എന്ന് ജയസൂര്യ ചോദിച്ചത്. എന്നാൽ ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥയും അത്ര മികച്ചതല്ല ഇപ്പോഴെന്നാണ് വ്യക്തമാകുന്നത്.
പ്രകൃതിയുടെ പറുദീസയായി പലരും കരുതുന്ന ചിറാപുഞ്ചി ഇപ്പോൾ ഇവിടം സന്ദർശിക്കുന്നവരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നുവെന്നാണ് ദി ഷില്ലോങ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരുകാലത്ത് ഷില്ലോങ്ങിൽ നിന്ന് ചിറാപുഞ്ചിയിലേക്കുള്ള റോഡ് ബൈക്ക് യാത്രികരുടെ ഇഷ്ടങ്ങളിലൊന്നായിരുന്നു. എന്നാൽ ഇപ്പോഴുള്ള റോഡിന്റെ അവസ്ഥ പല റൈഡർമാരെയും ഈ വഴിയുള്ള യാത്രയിൽ നിന്ന് പിന്തിപ്പിക്കുകയാണ്. ഉംറ്റിംഗർ മുതൽ ചിറാപുഞ്ചി വരെയുള്ള ഭാഗത്തെ റോഡുകൾ കുഴികൾ നിറഞ്ഞതാണെന്നാണ് ദി ഷില്ലോങ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: Actor Jayasurya | മഴയാണ് പ്രശ്നമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ലല്ലോയെന്ന് നടൻ ജയസൂര്യ
ചിറാപുഞ്ചി വളരെ മനോഹരമാണെങ്കിലും റോഡുകൾ അത്ര മികച്ചതല്ലെന്നാണ് വിനോദസഞ്ചാരികളും അഭിപ്രായപ്പെടുന്നത്. തങ്കരാംഗ് പാർക്ക്, നൊഹ്കലികായ് വെള്ളച്ചാട്ടം തുടങ്ങിയ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളും മോശമാണ്. എന്നാൽ റോഡുകളുടെ നിർമാണം ഉടൻ തന്നെ പൂർത്തിയാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നതെന്നം ദി ഷില്ലോങ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് ചിറാപുഞ്ചിയിലെ റോഡുകൾ വാർത്തകളിൽ നിറയുന്നത്. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ നടൻ ജയസൂര്യ വിമർശിച്ചത്. മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയുമെന്നും നടന്‍ ചോദിച്ചിരുന്നു. പിഡബ്ല്യുഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു ജയസൂര്യയുടെ വിമർശനം.
ALSO READ: Muhammed Riyas| റോഡുകൾ താറുമാറാക്കി മഴ, ഗുണനിലവാരം ഉറപ്പാക്കി മാത്രം അറ്റകുറ്റപ്പണി
റോഡ് പണിക്ക് തടസം മഴ തന്നെയാണെന്ന് നടനെ വേദിയിലിരുത്തി റിയാസ് പറഞ്ഞു. ചിറാപുഞ്ചിയെയും കേരളത്തേയും താരതമ്യം ചെയ്യാനാകില്ല. കേരളത്തില്‍ മൂന്നര ലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും ചിറാപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ റോഡ് മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...