തിരുവനന്തപുരം: അടിയന്തരാവസ്ഥ സമരത്തിൽ ജനസംഘത്തിനും സോഷ്യലിസ്റ്റുകൾക്കുമൊപ്പം പൂർണ്ണമായും സഹകരിക്കാൻ സിപിഎം തയ്യാറായില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇന്ദിരാഗാന്ധിക്കൊപ്പം നിൽക്കാനും സമരക്കാരെ ഒറ്റുകൊടുക്കാനുമാണ് കമ്മ്യൂണിസ്റ്റു പാ‌ർട്ടി ശ്രമിച്ചത്.


കേരളത്തിൽ കരുണാകരന്‍റെ മുമ്പിൽ മുട്ടുമടക്കുകയായിരുന്നു ഇ.എം.എസും സംഘവും ചെയ്തത്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ആത്മാർ‌ത്ഥമായി സമരം ചെയ്തതു കൊണ്ടാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യത്ത് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വലിയ വളർച്ചയുണ്ടായത്. \


പിഎസ്സി മാസപ്പടിക്കാരുടെ കേന്ദ്ര൦ -പി സുധീർ 


കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പോലും ആർ.എസ്.എസ് ശാഖകളുണ്ടാവുന്നത് അതിന് ശേഷമാണെന്ന് സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. എന്നാൽ സമരത്തിൽ കരിങ്കാലികളായ സിപിഎമ്മിന് ദേശീയതലത്തിൽ വലിയ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നു. 


കോൺഗ്രസ് ഇന്നും അടിയന്തരാവസ്ഥയുടെ തടവറയിലാണ്. അതുകൊണ്ടാണ് എ.ഐ.സി.സി നേതൃത്വത്തിന് 45 വർഷങ്ങൾക്ക് ഇപ്പുറവും ആ കിരാതനടപടിയെ തള്ളിപറയാൻ കഴിയാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.