തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തികളുടെ കാലാവധി പിന്നെയും നീട്ടി. നിയന്ത്രണങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവിൽ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. നേരത്തെയും നിർമ്മാണ പ്രവർത്തികളുടെ കാലവധി നീട്ടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയന്ത്രണങ്ങളോടെ നിർമ്മാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തൊഴിലാളികൾക്ക് പ്രവർത്തി സ്ഥലത്ത് എത്തിപ്പെടാൻ പരിമിതികളുണ്ട്. ചരക്കുകളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ നിയന്ത്രണമുണ്ടായതും പരിഗണിച്ച് കരാറുകാർക്ക് സമയബന്ധിതമായി ജോലി പൂർത്തിയാക്കാൻ സാധിക്കുന്നില്ല.


ALSO READ: Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ ആരംഭിച്ചു


പൂർത്തീകരണ കാലാവധി പിഴകൂടാതെയാണ് ആറുമാസത്തേക്ക് നീട്ടി നൽകുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. നിരവധി നിർമ്മാണ പ്രവർത്തികളാണ് കോവിഡ് മൂലം മുടങ്ങിക്കിടക്കുന്നത്. മിക്കയിടത്തും തൊഴിലാളികളുടെ പ്രശ്നമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.