ബെം​ഗളൂരു: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി 9-ാം ദിവസവും തിരച്ചിൽ തുടരുകയാണ്. അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടമുണ്ടായ ദിവസം രാവിലെ 8.40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത്. അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായത് അപകട ദിവസം പുലർച്ചെ 3.47നാണെന്നും സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലിൽ 10 പേരെ കാണാനില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തിരച്ചിലിന് സഹായം തേടി സർക്കാർ ക്വിക് പേ കമ്പനിക്ക് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. 10 പേരെ കണ്ടെത്താൻ ഉണ്ടെന്ന് കാർവാർ ഡെപ്യൂട്ടി കമ്മീഷണറുടെ കത്തിലാണ് പരാമർശമുള്ളത്. 


ALSO READ: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴ


അതേസമയം, ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചു. കര - നാവിക സേനകളുടെ സംയുക്ത സഹകരണത്തോടെയാണ് തിരച്ചിൽ പുരോ​ഗമിക്കുന്നത്. മൂന്ന് ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് ഗംഗവാലി പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. നദിയിലെ സിഗ്നൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താൻ ഹിറ്റാച്ചി ബൂം യന്ത്രം എത്തിച്ചിട്ടുണ്ട്. 


റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ ഷിരൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചയോടെ അദ്ദേഹം ഗോവ എയർപോർട്ടിൽ എത്തും. ശേഷം ബംഗളൂരുവിലേക്ക് തിരിക്കും. ഷിരൂരിൽ അദ്ദേഹം രാത്രിയോടെ എത്തും. ഡൽഹിയിൽ നിന്നുള്ള നാല് പേർ അടക്കം അഞ്ചംഗ സംഘമാണ് ഷിരൂരിൽ എത്തുക. ഇന്ദ്രബാലൻ എത്തിയശേഷം കര- നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടക്കും. നാളെ രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.