ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullaperiyar dam) ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും വീണ്ടും ഉയർത്തി. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. ഷട്ടറുകൾ തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് (Water level) 138.90 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.


ALSO READ: Roshy Augustine | മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവിലേക്ക് എത്തുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ ആവശ്യപ്പെട്ടു.  റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ടെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.


5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല.  പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ലെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.


ALSO READ: Kerala Rain Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്


മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. എന്നാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു. സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിന് മന്ത്രി റോഷി അ​ഗസ്റ്റിന്റെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം  അവലോകന യോ​ഗം ചേരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.