കുമളി: അരിക്കൊമ്പൻ എവിടെ എന്ന് കണ്ടെത്താനാകാതെ വനം വകുപ്പ്. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ ഉച്ച മുതൽ ലഭിക്കുന്നില്ല. സാങ്കേതിക പ്രശ്നമാണെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം നഷ്ടമായേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കണമെങ്കിൽ കാലാവസ്ഥയും അനുകൂലമായിരിക്കണം. മേഘാവൃതമായ കാലാവസ്‌ഥയിൽ അരിക്കൊമ്പൻ ഇടതൂർന്ന വനത്തിലാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും. 


ALSO READ: സംസ്ഥാനത്ത് മഴ കനക്കുന്നു, 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാ​ഗ്രത


അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ള വനം വകുപ്പ് വാച്ചർമാർക്ക് പോലും അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് ഡബ്ല്യു ഡബ്ല്യു എഫിനോട് ആവശ്യപ്പെട്ടു. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. 


കഴിഞ്ഞ ദിവസം റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് തൊട്ടടുത്ത് അരിക്കൊമ്പൻ‌ എത്തിയിരുന്നു. സന്യാസിയോടയിലാണ് അരിക്കൊമ്പനെ ഇറക്കി വിട്ടത്. ഇവിടെ നിന്ന് ഏകദേശം 20 കിലോ മീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലയിൽ പ്രവേശിച്ചിരുന്നു. ഇത്ര ദൂരം സഞ്ചരിച്ചതിനാൽ അരിക്കൊമ്പൻ ആരോഗ്യവാനാണെന്നാണ് വനം വകുപ്പിൻ്റെ വിലയിരുത്തൽ. 


സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം ലഭിച്ചിട്ടുണ്ട്. അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം ലഭിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.