മലപ്പുറം: സ്‌കൂളില്‍ നടന്ന പെണ്‍കുട്ടികളുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ റോണോ കിക്കെടുത്ത് താരമായി മാറിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനിയായ ഫിദ ഫാത്തിമ. മലപ്പുറം തിരൂര്‍ക്കാട് അരിപ്ര സ്വദേശിനിയും തിരൂര്‍ക്കാട് എ.എം. എച്ച്.എസ്.സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ് ഈ വൈറല്‍ ഫുട്ബോള്‍ താരം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരം മത്സരത്തിലാണ് ഫിദ ഫാത്തിയുടെ വൈറല്‍ റോണോ കിക്ക് ഗോള്‍ പിറന്നത്. ഇതോടെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് ആണ്‍കുട്ടികള്‍ക്ക്
മാത്രമല്ല പെണ്‍കുട്ടികള്‍ക്കും ഫുട്‌ബോള്‍ കളിക്കാന്‍ അറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി.

Read Also: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ


എല്ലാവരും ഒറ്റ നോട്ടത്തില്‍ വിസ്മയിപ്പിക്കുന്ന ഫിദയുടെ ഈ കിക്ക് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഫുട്‌ബോളിനോട് ചെറുപ്പം മുതല്‍ തന്നെ വലിയ ഇഷ്ടമാണ് ഫിദക്ക്. അപ്രത്യക്ഷമാണക്കിലും വീഡിയോ വൈറലായതില്‍ സന്തോഷത്തിലാണ് ഫിദ ഫാത്തിമ.


തിരൂര്‍ക്കാട് എ.എം. എച്ച്.എസ്. സ്‌കൂളില്‍ ഈ വര്‍ഷം മുതലാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചത്. കായിക അധ്യാപകരായ സി.എച്ച്ജാഫര്‍, ഷമീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കിവരുന്നത്.

Read Also: ശസ്ത്രക്രിയക്ക് 5000 രൂപ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ


ഫാത്തിമ ഫിദയുടെ റോണോ കിക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സ്‌കൂളിലെ ഈ പെണ്‍ ഫുട്‌ബോള്‍ ടീമും ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചില്‍ ഇടം നേടിയിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് ഫിദയും സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെയും അഭിനന്ദിച്ചു കൊണ്ട് ഇതിനകം രംഗത്തെത്തിയത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.