പെൺകുട്ടികൾ വാളേന്തിയത് സ്വയംരക്ഷയ്ക്കു വേണ്ടി; പൊലീസിനും സർക്കാരിനുമെതിരെ വി.മുരളീധരൻ
പലരും സ്റ്റേഷനിൽ കയറി പോലും ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന ഒരു സാഹചര്യം സംസ്ഥാനത്തുണ്ട്
തിരുവനന്തപുരം: കീഴാറൂരിൽ ദുർഗാവാഹിനി പ്രവർത്തകർ വാളേന്തി പ്രകടനം നടത്തിയതിൽ സർക്കാരിനെ കുറ്റപ്പെടുത്തി വി.മുരളീധരൻ. പെൺകുട്ടികൾ വാളേന്തിയത് സ്വയം രക്ഷയ്ക്കു വേണ്ടിയാണ്. സർക്കാരിന് പൊലീസിനെ ഉപയോഗിച്ച് പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്തതാണ് ഇതിന് കാരണമെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
കേരള പൊലീസിലെ പൊലീസുകാർ വളരെയേറെ ബുദ്ധിമുട്ടിലാണ്.പലരും സ്റ്റേഷനിൽ കയറി പോലും ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന ഒരു സാഹചര്യം സംസ്ഥാനത്തുണ്ട്. പെൺകുട്ടി വാളെടുത്തത് ആരെയെങ്കിലും എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണോ തനിക്കറിയില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
Also read: Gujarat: ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്, ജൂണ്‍ 2 ന് അംഗത്വമെടുക്കും
ആരെങ്കിലും പ്രതീകാത്മകമായി എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്തുന്നതിന് പകരം സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. തനിക്ക് സർക്കാരിനെ മാത്രമാണ് ഇക്കാര്യത്തിൽ വിമർശിക്കാനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ പൊലീസ് സംവിധാനം ആളുകൾക്ക് പ്രയോജനകരമല്ല. ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചെന്ന് കരുതി എല്ലാ തെരഞ്ഞെടുപ്പിലും കിറ്റ് കൊണ്ട് വിജയിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...