തേഞ്ഞിപ്പലം: "ദേ ആർ ​ഗുണ്ടാസ്" എസ്എഫ്ഐ ​ഗുണ്ടാ സംഘടനയെന്ന പരാമർശം ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. വിദ്യാർഥികൾ നടത്തുന്നത് സർക്കാർ സ്പോൺസേഡ് അക്രമമെന്നും SFI പ്രവർത്തകരെ ക്രിമിനലുകളെന്നും കൊലപാതകികളെന്നും വിളിച്ചു. രോഷാകുലനായ ​ഗവർണർ തനിക്കരികിലേക്ക് എത്തിയ മാധ്യമപ്രവർത്തകരോടും കയർത്തു. ഗെറ്റ് ലോസ്റ്റ് മീ‍ഡിയാസ് എന്ന് പറഞ്ഞ് മൈക്ക് തട്ടിത്തറിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ. പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നതോടെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെ കരിങ്കൊടി ഉയർത്തിയും കറുത്ത ബലൂൺ, കറുത്ത കൊടി എന്നിവ ഉയർത്തിയുമായിരുന്നു പ്രതിഷേധം.


ALSO READ: ഒടുവിൽ കെണിയിൽ വീണു..! വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ


'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ആര്‍ഷോ അടക്കം ധരിച്ച ടീ ഷര്‍ട്ടില്‍ 'സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. നേരത്തെ, സര്‍വകലാശാല ക്യാമ്പസിന്റെ പ്രധാനകവാടത്തിനടുത്ത് എ.ഐ.എസ്.എഫും പ്രതിഷേധം നടത്തിയിരുന്നു. 3.30-ന് യൂണിവേഴ്‌സിറ്റി സനാതന ധര്‍മ്മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേര്‍ന്നുനടത്തുന്ന സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെയായിരുന്നു പ്രതിഷേധം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.