ഇടുക്കി: വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ ഇടതുപക്ഷ മുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. കടകംബോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസിയും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂനിയമഭേദഗതി ബിൽ ഗവർണർ തടഞ്ഞുവെച്ചതിനെതിരെ ഇടതുമുന്നണി ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിന്റ ഭാഗമായി വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ കടകംബോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്‌ആർടിസിയും സ്വകാര്യ വാഹനങ്ങും സർവിസ് നടത്തി. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന മാട്ടുപ്പെട്ടി രാജമല ടോപ്പ് സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്ക് സഞ്ചാരികൾ ഏറെ എത്തി. 


ALSO READ: ‘സംഘിഖാന് സ്വാഗതമില്ല’; ഗവർണർക്കെതിരെ തൊടുപുഴയിൽ കറുത്ത ബാനർ കെട്ടി എസ്എഫ്ഐ


വനംവകുപ്പിന്റ കീഴിലുള്ള ഫ്ലവർ ഗാർഡൻ, രാജമല എന്നിവിടങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഭക്ഷണശാലകൾ അടഞ്ഞുകിടന്നതിനാൽ താമസ സ്ഥലങ്ങളിൽ ഹോട്ടലുടമകൾ ലഘു ഭക്ഷണം ഒരുക്കിയത് താമസക്കാർക്ക് ആശ്വാസമായി. ഉച്ചയോടെ മൂന്നാർ ടൗണിൽ എൽഡിഎഫിന്റ പ്രതിഷേധ ധർണയും നടക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.