The Kerala Story Update: ദ് കേരള സ്റ്റോറി’ സംബന്ധിച്ച വിവാദം പരമോന്നത കോടതിയില്‍ എത്തിയിരിയ്ക്കുകയാണ്.  സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച  ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി  ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Lucky Zodiac Sign Today: ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  നിങ്ങളുടെ ഭാഗ്യ നിറവും സംഖ്യയും അറിയാം


ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീർ‍ത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 


Also Read:  Karnataka Assembly Elections 2023: കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പുകൾ  കത്തിച്ച് ബജ്‌റംഗ് ദൾ, കര്‍ണാടകയില്‍ കനത്ത പ്രതിഷേധം


 സമാനമായ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയതാണ്  ഹർജിയിൽ ഇടപടാൻ കോടതി വിസമ്മതിക്കുന്നതിന് വഴിതെളിച്ചത്.  ഈ ആവശ്യവുമായി ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്  അറിയിച്ചു. 


ചിത്രത്തിനെതിരെ നിരവധി ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നത്.  സിനിമ മേയ് 5ന് റിലീസ് ചെയ്യുന്നത് തടയണമെന്ന ഇടക്കാല ആവശ്യം കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചില്ല. 


അതേസമയം,  സിനിമയില്‍ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ഹർജിയില്‍ കേന്ദ്രസർക്കാരിന്‍റെ നിലപാട് തേടിയ ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉള്‍പ്പെട്ട ബെഞ്ച്  ഈ ഹര്‍ജി മെയ്‌ 5 ന് പരിഗണിക്കും. 
 
അതേസമയം, കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയ്‌ലറിന്‍റെ യൂട്യൂബ് ഡിസ്ക്രിപ്ഷനില്‍ നിര്‍മ്മാതാക്കള്‍ മാറ്റം വരുത്തിയിരുന്നു. കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന ഭാഗം മൂന്നുപേർ എന്നാക്കി മാറ്റിയിരുന്നു. 


എന്നാല്‍, മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെൻ വ്യക്തമാക്കിയിരുന്നു.  7 വർഷം ഗവേഷണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും, 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.