തിരുവനന്തപുരം: വിതുര മേമല എസ്റ്റേറ്റിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി സെൽവരാജ് (60) ആണ് മരിച്ചത്. സെൽവരാജിൻ്റെ പോസ്റ്റുമോർട്ടം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സംഭവത്തിൽ വിതുര പൊലീസ്  കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. പന്നിയെ പിടികൂടുന്നതിനായി വച്ച ക്കെണിയിൽ സെൽവരാജ് അകപ്പെടുകയായിരുന്നു. വിതുര സ്വദേശിയായ നസീർ മുഹമ്മദിൻ്റെ പുരയിടത്തിലാണ് മൃതദ്ദേഹം കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് പ്രദേശവാസിയായ സ്ത്രീ മൃതദ്ദേഹം കണ്ടെത്തുന്നത്.

Read Also: മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു; ജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി


വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കണ്ട കാലിൻ്റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.


സംഭവമറിഞ്ഞ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിൻ്റെ പരിശോധനയിലാണ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Read Also: ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം


കഴിഞ്ഞ മാസവും ഇത്തരത്തിൽ വിതുര മേഖലയിൽ ഒരാൾ ഷോക്കേറ്റ് മരിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് പന്നിയെ കൊലപ്പെടുത്താൻ ഷോക്ക് കടത്തിവിടുകയായിരുന്നു. പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് പൊലീസ് തീരുമാനം. 


ഇതേ സമയം സെൽവരാജ് മേഖലയിൽ എന്തിനെത്തി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അടക്കം പരിശോധിച്ച ശേഷമാകും തുടർനടപടി. സെൽവരാജിനെ കാണാനില്ലെന്ന പരാതി ഭാര്യ മാരായമുട്ടം പൊലീസിൽ നൽകിയിരുന്നു. ഇതാണ് മൃതദേഹം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ