ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം

ചിത്രകാരൻ കൂടിയായ അഭിരാജ് മോഹൻലാലിന്റെ എല്ലാ പിറന്നാളിലും അദ്ദേഹത്തിന്റെ ഒരു ചിത്രം വരക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ നൂറ് പേപ്പറുകളിൽ ചിത്രം വരച്ച ശേഷം അവ യോജിപ്പിച്ച് ദേവാസുരം എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്‍റെ ചിത്രം രചിക്കുന്ന ശ്രമകരമായ ചിത്രരചനയാണ് അഭിരാജ് മറ്റ് നാല് സുഹ്യത്തുക്കൾക്കൊപ്പം ചേർന്ന് പൂർത്തിയാക്കിയത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 22, 2022, 01:16 PM IST
  • മോഹൻലാലിന്റെ കടുത്ത ആരാധകനാണ് പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി അഭിരാജ്.
  • ശ്രമകരമായ ചിത്രരചനയാണ് അഭിരാജ് മറ്റ് നാല് സുഹ്യത്തുക്കൾക്കൊപ്പം ചേർന്ന് പൂർത്തിയാക്കിയത്.
  • മോഹൻലാലിനെ നേരിൽ കാണുക എന്നതാണ് അഭിരാജിന്റെ ഏറ്റവും വലിയ ആഗ്രഹം.
ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം

പത്തനംതിട്ട: കഴിഞ്ഞ ദിവസം മോഹൻലാലിന് പിറന്നാൾ സമ്മാനമായി ചിത്രങ്ങൾ കൊണ്ടൊരു ഗാനോപഹാരം തീർത്ത് ആരാധകരുടെ കൂട്ടായ്മ. മോഹൻലാലിന്‍റെ കടുത്ത ആരാധകനായ അഭിരാജാണ് മറ്റ് സുഹ്യത്തുക്കളുമായി ചേർന്ന് നൂറ് പേപ്പറുകളിൽ ദേവാസുരം സിനിമയിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ വരച്ചത്.

മോഹൻലാലിന്റെ കടുത്ത ആരാധകനാണ് പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി അഭിരാജ്. ചിത്രകാരൻ കൂടിയായ അഭിരാജ് മോഹൻലാലിന്റെ എല്ലാ പിറന്നാളിലും അദ്ദേഹത്തിന്റെ ഒരു ചിത്രം വരക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ നൂറ് പേപ്പറുകളിൽ ചിത്രം വരച്ച ശേഷം അവ യോജിപ്പിച്ച് ദേവാസുരം എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്‍റെ ചിത്രം രചിക്കുന്ന ശ്രമകരമായ ചിത്രരചനയാണ് അഭിരാജ് മറ്റ് നാല് സുഹ്യത്തുക്കൾക്കൊപ്പം ചേർന്ന് പൂർത്തിയാക്കിയത്.

Read Also: Actress attack case: തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാ മാധവൻ പ്രതിയാകില്ല, ക്രൈംബ്രാഞ്ചിന്റെ അധിക കുറ്റപത്രത്തിൽ പ്രതി ശരത് മാത്രം

അഭിരാജ് നൂറ് പേപ്പറുകളിൽ ചിത്രങ്ങൾ വരച്ച് കൂട്ടി യോജിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഒരു ചെറു ആൽബം തയ്യാറാക്കി യുട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. തമ്പുരാൻ എ ഫാൻ ബോയിസ് ആർട്ട്  എന്ന് പേരിട്ടിരിക്കുന്ന അൽബം നിർമ്മാണത്തിന് സുഹ്യത്തുക്കളും മോഹൻലാൽ ഫാൻസായ ഫൈസൽ, റോഷൻ, അതുൽ, അഭി എന്നിവരും സഹായികളായി ഉണ്ടായിരുന്നു. മോഹൻലാലിനെ നേരിൽ കാണുക എന്നതാണ് അഭിരാജിന്റെ ഏറ്റവും വലിയ ആഗ്രഹം.

നടന വിസ്മയത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ആശംസകൾ നേര്‍ന്നത്. എല്ലാവരുടെയും വാട്സാപ്പ് സ്റ്റാറ്റസുകൾ മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ ചിത്രങ്ങളും സിനിമാ രംഗങ്ങളും കൊണ്ട് നിറഞ്ഞു. ട്രിബ്യൂട്ടുകൾ കൊണ്ട് റീലുകളും വീഡിയോകളും മാറി. ആരാധകർ വിവിധ സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ നടത്തി. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News