തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. സംഭവത്തിൽ കെഎസ്ആർടിസി ബസ്സിൽ നിന്നും മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും, മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. ബസിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം. മന്ത്രി റിയാസ് കടകംപള്ളി തർക്കത്തെക്കുറിച്ചും  ജില്ല കമ്മറ്റിയില്‍ ചർച്ച ചെയ്തു. ഉത്തരവാദിത്തപ്പെട്ടവർ വികസന പ്രവർത്തനങ്ങളിൽ വിമർശനം ഉന്നയിച്ചാൽ അവരെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്നും ചോദ്യം ഉയർന്നു. ജില്ലയിലെ പാർട്ടിയുടെ നേതാവിനെയും ജനപ്രതിനിധിയേയും മന്ത്രി  കരിനീഴിൽ നിർത്തി. മാധ്യമങ്ങളിൽ വിവാദത്തിന് വഴിമരുന്നിട്ടെന്നും കുറ്റപ്പെടുത്തി. 


ALSO READ: അടിമാലിയിൽ 8 വയസ്സുകാരിക്ക് ദാരുണാന്ത്യം; മരണകാരണം ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതെന്ന് നി​ഗമനം


കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും അതിരൂക്ഷമായ വിമർശനമാണ് ഉണ്ടായത്. പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല. സാധാരണ്കാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല. പാർട്ടി നേതാക്കൾക്ക് മുൻപ് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിനും സാധിക്കില്ല. കൂടാതെ  ജനങ്ങൾക്ക് മൂന്നുമണിക്ക് ശേഷം കാണാനുള്ള അനുവാദവും ഇപ്പോൾ ഇല്ല. പാർട്ടി പ്രവർത്തകരുടെ മുന്നിൽ ഇരുമ്പുമറ തീർക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ വിമർശിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.