Waqf Board : മുസ്ലിംങ്ങളുടെ അട്ടിപ്പേർ അവകാശം മുസ്ലിം ലീഗ് ഏറ്റെടുക്കേണ്ട; വഖഫ് ബോർഡ് വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kannur : വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi VIjayan) മുസ്ലിം ലീഗിനെ (Muslim League) രൂക്ഷമായി വിമർശിച്ചിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തിന്റെ മുഴുവൻ അട്ടിപ്പേർ അവകാശം ആരും ഏറ്റെടുക്കാൻ നിൽക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് തന്നെയാണ് വഖഫ് ബോർഡിലെ പിഎസ്‌സി നിയമനത്തെ കുറിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് ചർച്ചകൾ നടന്നപ്പോൾ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് നിയമസഭയിലും ചർച്ച ചെയ്തിതാണെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ
നിലവിൽ ഇതൊരു പ്രശ്‌നം ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മുസ്ലിം ലീഗ്കാർക്ക് മാത്രമാണ് വിഷയത്തിൽ പ്രശ്നം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയെല്ലാവർക്കും ഇത് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിൽ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാന്നെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Doctors Strike: പിജി ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു; ഡോക്‌ടർമാരുടെ കുറവ് നികത്തുമെന്ന് ആരോഗ്യമന്ത്രി
പുതിയ നിക്ഷേപങ്ങൾ എത്തിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പരമ ദരിദ്രരെ ഒഴിവാക്കാനുള്ള ശ്രമവും ആരംഭിച്ച് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...