ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിൽ വീണ യാത്രക്കാരനെ കാണാതായി. വൈക്കം വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ സമീപം റെയിൻ പാലത്തിൽ ഒന്നാം ട്രാക്കിൽ നിന്ന് ഇന്ന് വൈകിട്ട് മൂവാറ്റുപുഴയാറിൽ വീണ യാത്രക്കാരനെയാണ് കാണാതായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: 'വീയപുരം ചുണ്ടൻ' ജലരാജാവ്! പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് നാലാം ജയം


മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുരാം എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ ആറ്റിലേക്ക് തെറിച്ചു വീണത്. പുഴയിൽ വീണ യാത്രക്കാരൻ അൽപ്പം നീന്തിയെങ്കിലും പിന്നീട് മുങ്ങി പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സും സ്കൂബ ടീമും എത്തി തിരച്ചിൽ നടത്തുകയാണ്. യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.