തിരുവനന്തപുരം: മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു . തമിഴ്നട്ടിലും കേരളത്തിലും വിവാഹങ്ങൾ കൂടിയ സാഹചര്യത്തിലാണ് വില ഉയർന്നത് . കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂവിന് ശനിയാഴ്ച വില 1000രൂപയിലെത്തി . ഇനിയും വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത് . 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ 400രൂപയ്ക്കാണ് മുല്ലപ്പൂ വിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു . ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്പോഴാണ് വില ഉയരാൻ തുടങ്ങുന്നത് . കോവിഡിന് മുൻപുള്ള വർഷം മുല്ലപ്പൂവിന്റെ വില 7000 രൂപവരെ എത്തിയിരുന്നു . 


വില കുറയുന്നസമയത്ത് 100രൂപ വരെ വില എത്താറുണ്ട് . കേരളത്തിൽ വിവാഹങ്ങൾ കൂടുന്ന സാഹചര്യത്തിൽ ദിവസവും 500 കിലോഗ്രാം വരെ മുല്ലപ്പൂ വിൽക്കാറുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത് .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.