തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു. ന​ഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും സ്ഥാനത്തെ പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോ​ഗത്തിനെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിം​ഗ് നടപ്പിലാക്കാണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സാംപ്ളേക്ക് നൽകിയ പരാതിയിലാണ് കമ്മീഷൻ കേസെടുത്തത്. ഫണ്ട് തട്ടിപ്പിനെ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം നൽകാൻ നഗരസഭ അധികൃതരോടും സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടറോടും കമ്മീഷൻ ആവശ്യപ്പെട്ടു.ജൂലായ് 28ന് ഡൽഹിയിലെത്തിയാണ് ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന് പരാതി നൽകിയത്.


ALSO READ: Violence against Doctors : ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് ഐഎംഎ‍


2016 മുതല്‍ പട്ടികജാതി വിഭാഗത്തിലെ ഭവന രഹിതര്‍ക്ക് വീട് വെക്കാനും, വിവാഹ സഹായത്തിനും, പഠന ചെലവിനുമെല്ലാമായി അനുവദിച്ച കോടികളാണ് സിപിഐഎമ്മിന്റെ ഉദ്യോഗസ്ഥ-ഭരണ നേതൃത്വങ്ങള്‍ ഒരുമിച്ച് തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.