കേന്ദ്രസർക്കാർ മാതൃകയിൽ സംസ്ഥാനവും റേഷൻ വിതരണം നീട്ടണം: ജോർജ് കുര്യൻ
ഓണവും ദീപാവലിയും ബക്രീദും മുന്നിൽ കണ്ടുള്ള കേന്ദ്ര പ്രഖ്യാപനം സംസ്ഥാനവും പിന്തുടർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ഏറെ സഹായകരമാവും.
തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രധാനമന്ത്രി നവംബർ വരെ നീട്ടിയ മാതൃകയിൽ സംസ്ഥാനസർക്കാരും സൗജന്യ റേഷൻ വിതരണം തുടരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.
Also read: കേരളത്തിൽ മത്സ്യ ലഭ്യതയിൽ വൻ ഇടിവ്.. !
ഓണവും ദീപാവലിയും ബക്രീദും മുന്നിൽ കണ്ടുള്ള കേന്ദ്ര പ്രഖ്യാപനം സംസ്ഥാനവും പിന്തുടർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ഏറെ സഹായകരമാവും. ഇത് ഡിസംബർ 31 വരെ തുടർന്നാൽ സംസ്ഥാന ക്രിസ്മസ് കാലത്തും ജനങ്ങൾക്ക് ആശ്വാസമാവും.
Also read: തമിഴ്നാട്ടിലെ ലിഗ്നൈറ്റ് പ്ലാന്റിൽ പൊട്ടിത്തെറി: 4 മരണം, 17 പേർക്ക് പരിക്കേറ്റു
പാവപ്പെട്ടവരുടെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്രമോദി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വൺ ഇന്ത്യ വൺ കാർഡ് പദ്ധതി ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസകരമാണ്. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് വിതരണം ചെയ്തുവരുന്ന സൗജന്യ റേഷൻ തുടരാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.