കേരളത്തിൽ മത്സ്യ ലഭ്യതയിൽ വൻ ഇടിവ്.. !

കേരളീയരുടെ ഇഷ്ട വിഭവമായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു.  

Last Updated : Jul 1, 2020, 05:10 PM IST
കേരളത്തിൽ മത്സ്യ ലഭ്യതയിൽ വൻ ഇടിവ്.. !

കൊച്ചി:  കേരളത്തിൽ മത്സ്യ ലഭ്യതയിൽ വൻ ഇടിവെന്ന് റിപ്പോർട്ട്.  അയലയുടേയും മത്തിയുടേയും ലഭ്യതയിൽ വൻ ഇടിവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വാർഷിക റിപ്പോർട്ടിൽ നിന്നും മനസിലാകുന്നത്. 

സംസ്ഥാനത്തിന്റെ മൊത്ത മത്സ്യ ലഭ്യതയിൽ കഴിഞ്ഞവർഷവും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മുൻ വർഷത്തേക്കാൾ 15.4 ശതമാനമാണ് കുറവ്.  2019 ൽ ഇന്ത്യൻ തീരങ്ങളിൽ നിന്നും പിടിച്ച മത്സ്യ സമ്പത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തുവരുന്നത്.  

Also read:  തമിഴ്നാട്ടിലെ ലിഗ്നൈറ്റ്‌ പ്ലാന്റിൽ പൊട്ടിത്തെറി: 4 മരണം, 17 പേർക്ക് പരിക്കേറ്റു 

കേരളീയരുടെ ഇഷ്ട വിഭവമായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ 2018 ൽ 77,093 ടൺ ആയിരുന്നു. 

2012 ൽ 3.9 ലക്ഷം ടൺ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വർഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ൽ ചെറിയ തോതിൽ കൂടി. എന്നാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിലും മത്തിയുടെ ഉൽപാദനം വീണ്ടും താഴോട്ടാണ്.  

Also read: ഭീകരാക്രമണം: മൂന്നു വയസുകാരനെ സൈന്യം രക്ഷിച്ചത് അതിസാഹസികമായി..!

സമുദ്ര ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം. ഈ കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ വർഷം കേരളത്തിൽ മത്തി കുറയുമെന്ന് സിഎംഎഫ്ആർഐ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അയല മുൻവർഷത്തേക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. 

മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്ര മത്സ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. 

Trending News