Wild elephant attack: കൊലയാളി കാട്ടാനയെ പിടികൂടാനാകാതെ ദൗത്യ സംഘം; വന്‍ പ്രതിഷേധം
Operation Belur Makhna: ദൗത്യം ഉപേക്ഷിച്ചെന്ന വാർത്ത എത്തിയതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി.
കല്‍പ്പറ്റം: മാനന്തവാടിയില്‍ യുവാവിനെ ചവിട്ടിക്കൊന്ന കാട്ടാനയെ പിടികൂടാനാകാതെ വനം വകുപ്പ്. ബേലൂര്‍ മഖ്‌ന എന്ന മോഴയാനയാണ് കഴിഞ്ഞ ദിവസം അജീഷ് എന്ന യുവാവിനെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ മുതല്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ദൗത്യ സംഘത്തിന് പിടികൊടുക്കാതെ ആന കാട്ടിലേയ്ക്ക് മറഞ്ഞു.
ദൗത്യ സംഘം അരികിലെത്തിയപ്പോള്‍ ആന കാട്ടിലേയ്ക്ക് മറഞ്ഞതോടെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം വനം വകുപ്പിന് ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. ആനയെ ട്രാക്ക് ചെയ്യാനുള്ള തീവ്ര ശ്രമം തുടരുന്നുണ്ടെങ്കിലും ഇന്ന് ഇനി ദൗത്യം തുടരാന്‍ കഴിയില്ലെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. റേഞ്ച് ഓഫീസറെ ഉള്‍പ്പെടെ തടഞ്ഞുവെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
ALSO READ: വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വയനാട്ടിൽ ഹർത്താൽ ഫെബ്രുവരി 13ന് ഹർത്താൽ
നാല് കുങ്കിയാനകളെ ഉള്‍പ്പെടെ ഇറക്കിയാണ് ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയത്. വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിന് എത്തിച്ചത്. അഞ്ച് ഡിഎഫ്ഒമാരും ദൗത്യത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. 4 വെറ്റിനറി ഓഫീസര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിരുന്നു. പൂര്‍ണ സജ്ജീകരണങ്ങളോടെയാണ് വനം വകുപ്പ് ഇന്ന് രാവിലെ ദൗത്യം ആരംഭിച്ചത്.
വനം വകുപ്പിന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റിത്ത് ഒരു ഘട്ടത്തില്‍ പോലും ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങാതെ കാട്ടാന വനമേഖലയില്‍ തന്നെ തുടര്‍ന്നു. ഇതോടെ അവസരത്തിനായി ദൗത്യസംഘം കാത്തിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ആന വിരണ്ടോടിയെന്നും മണ്ണുണ്ടി കോളനി ഭാഗത്തേയ്ക്ക് പോയെന്നുമുള്ള തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മയക്കുവെടി വെച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.