തിരുവനന്തപുരം: പ്രവേശനോത്സവദിനത്തിൽ കാട്ടാക്കട കണ്ടല സർക്കാർ ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് ഇടിഞ്ഞു വീണത്. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടത്തിന്‍റെ തകർച്ചയ്ക്കു കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടിഞ്ഞു വീണ ഭാഗത്ത് തടിക്കഷണവും മരത്തിന്‍റെ വേരും നീക്കം ചെയ്യാതെയാണ്  ഭിത്തി നിർമ്മിച്ചിരുന്നത്. സംസ്ഥാനതല  പ്രവേശനോത്സവം നടന്ന മലയിൻകീഴ് സ്കൂളിന് കിലോമീറ്ററുകൾ മാത്രം ദൂരെയാണ് കണ്ടല ഹൈസ്കൂൾ.  സുരക്ഷാ മാനദണ്ഡങ്ങളും നിർമ്മാണ ചട്ടങ്ങളും പാലിക്കാത്ത നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. രാവിലെ സ്കൂൾ തുറക്കാൻ എത്തുന്നതിന് മുന്നേയാണ് കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.


സ്കൂളുകളിൽ വേനൽ അവധി ഏപ്രിൽ ആറ് മുതൽ; 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവൃത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനൽ അവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയിൻകീഴ് സർക്കാർ സ്കൂളിൽ പ്രവേശനോത്സവ പരിപാടിയിൽ പ്രസം​ഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. കിഫ്ബി ധനസഹായത്തോടെ 2309 കോടി രൂപ ചിലവഴിച്ച് 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.