woman gave birth to a baby in a hostel: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി
Eranakaulam Woman Pregnancy News: കൊല്ലം സ്വദേശിനിയായ യുവതിയാണ് ഹോസ്റ്റലിൽ പ്രസവിച്ചത്. എറണാകുളത്തെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഒരു സുഹൃത്ത് അവിടെ...
എറണാകുളം: എറണാകുളത്തെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒപ്പം താമസിച്ചിരുന്ന മറ്റു പെൺകുട്ടികളാണ് യുവതി പ്രസവിച്ച വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഹോസ്റ്റലിൽ പ്രസവിച്ചത്. എറണാകുളത്തെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി.
ഹോസ്റ്റലിലുള്ള മറ്റു പെൺകുട്ടികൾക്ക് യുവതി ഗർഭിണിയാണെന്ന് വിവരം അറിഞ്ഞിരുന്നില്ല. യുവതിയെ ഹോസ്പിറ്റലിലേക്ക് മാറ്റിയുടൻ ഒരു സുഹൃത്ത് അവിടെ എത്തിയിട്ടുണ്ട്. കൊല്ലത്തു നിന്നും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ അമ്മയുടെയും കുഞ്ഞിനെയും നില തൃപ്തികരമാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം താൻ ഗർഭിണിയായത് കാമുകനിൽ നിന്നാണെന്നാണ് യുവതിയുടെ മൊഴി. ആറുപേർ അടങ്ങുന്ന റൂമിലാണ് അവിവാഹിതയായ യുവതി താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി യുവതി ക്ഷീണിതയായതിനെ തുടർന്ന് സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും താൻ ഗർഭിണിയാണെന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല.
ഞായറാഴ്ച രാവിലെയോടെയാണ് സംഭവം നടക്കുന്നത്. രാവിലെ ശുചി മുറിയിൽ കയറിയ യുവതി ഏറെനേരത്തിനു ശേഷവും പുറത്തിറങ്ങാതായതോടെയാണ് സുഹൃത്തുക്കൾ വാതിൽ തട്ടി വിളിച്ചത്. എന്നാൽ തുറക്കാതായതോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്തെത്തിയ സുഹൃത്തുക്കൾ കാണുന്നത് കുഞ്ഞിനൊപ്പം ഇരിക്കുന്ന യുവതിയെയാണ്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തന്റെ കാമുകിൽ നിന്നാണ് ഗർഭിണിയായതെന്ന യുവതിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.